Friday, October 5, 2007

ഷാപ്പുഗാനം എന്ന സംഘഗാനം

ഷാപ്പിലെ ഒഴിച്ചുകൂടാനാകാത്ത ഒരു ഐറ്റം ആണല്ലോ അന്തിയ്ക്കുള്ള ഷാപ്പുഗാനം എന്ന സംഘഗാനം. നിങ്ങളുടെ നാട്ടിലുള്ള ഷാപ്പുപാട്ടുകള്‍ (അശ്ലീലമില്ലാത്തത്) ഇവിടെ പങ്ക് വെയ്ക്കുക.

ഷാപ്പ് കറികള്‍, ഷാപ്പ് രാഷ്ട്രീയം , ഷാപ്പ് തല്ല്, എന്തിന് ഷാപ്പ് അണ്വായുധ ചര്‍ച്ച വരെ ഇവിടെ സംഘടിപ്പിക്കുന്നതാണ്.

എല്ലാരും പറ്റുബുക്കിന്റെ പുറകില്‍ നാല് വരി ഷാപ്പ്പാട്ട് കുറിച്ചിട്ട് കടന്ന് പോകുക...

ഒരെണ്ണം ഇതാ

മഞ്ഞന്‍ നായരെ കുഞ്ഞന്‍ നായരെ
മഞ്ഞക്കാട്ടില് പോകേണം
മഞ്ഞക്കാട്ടില് പൊയാല്‍ പോരാ
മഞ്ഞക്കിളിയെ പിടിക്കേണം
മഞ്ഞക്കിളിയെ പിടിച്ചാല്‍ പോരാ
പപ്പും പൂടേം പറിക്കേണം
പപ്പും പൂടേം പറിച്ചാല്‍ പോരാ
ചട്ടീലിട്ട് വറുക്കേണം
ചട്ടീലിട്ട് വറുത്താല്‍ പോരാ
കള്ള് ഷാപ്പില് കേറേണം
കള്ള് ഷാപ്പില് കേറിയാ പോരാ
രണ്ട് കുപ്പി കുടിക്കേണം
രണ്ട് കുപ്പി കുടിച്ചാല്‍ പോരാ
ഭാര്യേം മക്കളേം തല്ലേണം
ഭാര്യേം മക്കളേം തല്ല്ല്യാ പോരാ
തടുപുടി തടുപുടി തോം...

എന്ന്
ലൈസന്‍സി അജ്ഞാതന്‍

5 comments:

അജ്ഞാതന്‍,5’10”,ഇരുനിറം,19 വയസ്സ് said...

കുഞ്ഞന്‍ said...

ഹഹ... എനിക്കു മുഖംമൂടിയില്ല, നല്ല അന്തിക്കള്ള് കുടിച്ചു, എന്നും നല്ല മൂവന്തിക്കള്ള് (മരുന്ന് ചേര്‍ക്കാത്തത്) കിട്ടുകയാണെങ്കില്‍, മ്മ്ക്കങ്ങട് ഒരു കലക്ക് കലക്കാഷ്ടാ...

കള്ളേ നീ പാന പാത്രമാകുന്നു...
എന്തെന്നാല്‍ നിന്നിലുള്ള വണ്ടുകളും ചെള്ളുകളും
എന്റെ മീശക്കരിപ്പയാകുന്നു...

ബാക്കി പിന്നെ...

ഓ.ടോ. ആദ്യം തന്നെ എന്റെ പേരിനിട്ടു തന്നെ കാച്ചി.... രണ്ടു സ്പെഷ്യല്‍ അടിച്ചിട്ടെ ഇനി കാര്യമുള്ളു..!

സഹയാത്രികന്‍ said...

അ...പ്പൊ....

ഇയ്... ഞാ... ഗുഞ്ഞ്ന്‍... നായ്യരും...ഞ്ഞ കിള്യേം... ലക്കട്ടേ...

പിന്നെ രാം...
:)

മാഷേ.... നല്ല പരിപാടിയാട്ടോ... തുടരട്ടെ

mazha said...

ഭൂലോകത്തേക്ക് സ്വാഗതം

മുക്കുവന്‍ said...

aduthathum ponnottey